മാവേലി എക്സ്പ്രസ് ട്രാക്ക് മാറിക്കയറി, ഒഴിവായത് വൻ അപകടം
1 min readമാവേലി എക്സ്പ്രസ് ട്രാക്ക് മാറിക്കയറി, ഒഴിവായത് വൻ അപകടം
കാസർകോട്: മാവേലി എക്സ്പ്രസ് ട്രാക്ക് മാറിക്കയറി. കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവുണ്ടായത്. ട്രാക്കിൽ മറ്റ് ട്രെയിൻ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കയറേണ്ട ട്രെയിൻ ട്രാക്ക് മാറി കയറുകയായിരുന്നു. പിഴവ് മനസിലാക്കിയതോടെ ട്രെയിൻ നിർത്തി. തുടർന്ന് റിവേഴ്സ് എടുത്താണ് ഒന്നാം ട്രാക്കിലേക്ക് കയറിയത്. ട്രാക്ക് മാറാനുണ്ടായ കാരണം വ്യക്തമല്ല. സിഗ്നൽ മാറിയതാണ് ട്രാക്ക് മാറാൻ കാരണമായതെന്ന് സൂചനയുണ്ട്