ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്ത് ഷവര്‍മ കഴിച്ചു, കൊച്ചിയില്‍ യുവാവ് ഗുരുതരാവസ്ഥയില്‍; ഹോട്ടല്‍ അടച്ചുപൂട്ടി

1 min read
Share it

ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്ത് ഷവര്‍മ കഴിച്ചു, കൊച്ചിയില്‍ യുവാവ് ഗുരുതരാവസ്ഥയില്‍; ഹോട്ടല്‍ അടച്ചുപൂട്ടി

കോട്ടയം:ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് യുവാവിന് ഗുരുതര ആരോഗ്യ പ്രശ്‌നം എന്ന് പരാതി. കോട്ടയം സ്വദേശിയായ രാഹുലിനെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. യുവാവിന്റെ നില ഗുരുതരമായി തുടരുന്നതായാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. വീട്ടുകാരുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൊച്ചി കാക്കനാട് മാവേലിപുരത്തുള്ള ഹോട്ടല്‍ ഹയാത്തിനെതിരെ ആണ് വീട്ടുകാര്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ നല്‍കി ഷവര്‍മ വരുത്തിച്ച് കഴിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് യുവാവിന് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയതെന്നും പരാതിയില്‍ പറയുന്നു. പരാതിക്ക് പിന്നാലെ നഗരസഭ ഹെല്‍ത്ത് വിഭാഗം എത്തി ഹോട്ടല്‍ പൂട്ടിച്ചു. ഹോട്ടല്‍ പൂട്ടി സീല്‍ വച്ചതായി തൃക്കാക്കര നഗരസഭ അറിയിച്ചു.

കോട്ടയം സ്വദേശിയായ 23 കാരന്‍ രാഹുല്‍ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇന്നലെയാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് യുവാവ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!