ചെങ്കൽ പാറ ഉതിർന്ന് ദേഹത്ത് വീണ് ചെങ്കൽ മെഷീൻ ഡ്രൈവർ മരിച്ചു
1 min readചെങ്കൽ പാറ ഉതിർന്ന് ദേഹത്ത് വീണ് ചെങ്കൽ മെഷീൻ ഡ്രൈവർ മരിച്ചു
ഇരിക്കൂർ: പടിയൂർ കല്യാട് പഞ്ചായത്തിലെ ഊരത്തൂർ ചെങ്കൽ പണയിൽ ഉയരത്തിൽ നിന്ന് വലിയ ചെങ്കൽ പാറകഷ്ണം ഉതിർന്ന് ദേഹത്ത് വീണ് ചെങ്കൽ മെഷീൻ ഡ്രൈവർ മരിച്ചു.
കൊല്ലം ചാത്തന്നൂർ പൊളച്ചിറയിലെ ചിറക്കര പാർവ്വതി ഭവനിൽ വാസവന്റെ മകൻ വി ഉദയകുമാർ (54) ആണ് മരിച്ചത്.
കൂടുതൽ വാർത്തകൾ അറിയുവാൻ കെ ന്യൂസ് യൂട്യൂബ് ചാനൽ കാണുക
ഊരത്തൂർ ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ ചെങ്കൽപ്പണയിൽ ആണ് അപകടം ഉണ്ടായത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഭക്ഷണം കഴിച്ച് ചെങ്കൽ ക്വാറിയിലേക്ക് പണിക്ക് ഇറങ്ങിയപ്പോൾ പണയുടെ മുകൾ ഭാഗത്ത് നിന്ന് 20 അടി ഉയരത്തിൽ നിന്ന് വലിയ ഒരു ചെങ്കൽ പാറ കഷ്ണം ഉദയകുമാർ നിൽക്കുന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു.
ഉദയകുമാറും ചെങ്കൽ മുറിക്കുന്ന മെഷീനും ഈ വലിയ പാറക്കടിയിൽ കുടുങ്ങുക ആയിരുന്നു. നാട്ടുകാരും തൊഴിലാളികളും ജെ സി ബി ഉപയോഗിച്ച് പാറക്കഷ്ണം മാറ്റി പുറത്തെടുത്ത് ഉദയകുമാറിനെ ഇരിക്കൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരിക്കൂർ പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കും. ഭാര്യ: കെ ലീന (കൊല്ലം), മക്കൾ: വർഷ, ഹർഷ (ഇരുവരും വിദ്യാർത്ഥികൾ).