ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് 2 പേർക്ക് ദാരുണാന്ത്യം
1 min readഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് 2 പേർക്ക് ദാരുണാന്ത്യം
ആറാംമൈൽ പളളിക്ക് സമീപം ഓട്ടോറിക്ഷയും ബസ്സും കൂട്ടിയിടിച്ച് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഓട്ടോയിലുണ്ടായിരുന്ന 2 പേർ മരിച്ചു.
ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോയ്ക്ക് തീപിടിക്കുകയും ഓട്ടോയിലുണ്ടായിരുന്നവർ കുടുങ്ങി പോവുകയുമായിരുന്നു.
രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. സ്ഥലത്ത് പൊലീസ് എത്തി പരിശോധന ആരംഭിച്ചു.