“തിരുനബി(സ)സ്നേഹ ലോകം” അഹ്‌ലെ മദീന ഗ്രാന്റ് മീലാദ് പ്രോഗ്രാമും CM മർകസ് ഒന്നാം നില ഉദ്ഘാടനവും 14 ന്
1 min read“തിരുനബി(സ)സ്നേഹ ലോകം ”
അഹ്‌ലെ മദീന
ഗ്രാന്റ് മീലാദ് പ്രോഗ്രാമും
CM മർകസ് ഒന്നാം നില ഉദ്ഘാടനവും 14 ന്
കാടാച്ചിറ: തിരുനബി(സ) സ്നേഹലോകം എന്ന പേരിൽ കോട്ടൂർ CM. മർകസ് സംഘടിപ്പിക്കുന്ന”അഹ്‌ലെ മദീന “ഗ്രാന്റ് മീലാദ് പ്രോഗ്രാം 14 ശനിയാഴച വിവിധ പരിപാടികളോടെ നടക്കും.
രാവിലെ പത്ത് മണി മുതൽ താജുൽ ഉലൂം സുന്നി മദ്രസാ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളോടെ പരിപാടിക്ക് തുടക്കം കുറിക്കും.
പുതുതായി നിർമ്മിച്ച CM മർകസിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം ളുഹർ നിസ്കാരാനന്തരം ബഹു: സയ്യിദ് ശാഫി ബാ അലവി വളപട്ടണം ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 6.30 ന് നടക്കുന്ന പൊതുസമ്മേളനം CM മർകസ് പ്രസിഡന്റ് ടി.എം.ബഷീർ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയിൽ റാഫി സഖാഫി കൂനം ഉദ്ഘാടനം ചെയ്യും.
സമീർ അശ്രഫി കാട്ടാമ്പള്ളി മദ്ഹ് റസൂൽ പ്രഭാഷണം നടത്തും.
CM മർകസ് ജനറൽ സെക്രട്ടറി ഷഫീക്ക് കോട്ടൂർ സ്വാഗതവും ശാഹിദ് പാറേത്ത് നന്ദിയും രേഖപ്പെടുത്തും
ദുആ മജ്ലിസിന് സയ്യിദ് ഉവൈസ് തങ്ങൾ മടക്കര നേതൃത്വം നൽകും.
CM മർകസ് ഇമാം നിസാം അഹ്സനി, ശഹീർ സഖാഫി, ഖാലിദ് സഅദി, ശാക്കിർ സഖാഫി, ഉമ്മർ ഹാജി, മുസ്തഫ കൂടാളി,ഖാലിദ് വി.വി, ഷമീർ കോട്ടൂർ, ഫായിസ് പെരളശ്ശേരി, ഫാസിൽ മുരിങ്ങോളി, നിയാസ് സി.വി, കടമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഷൂദ് ചാത്തോത്ത്, ഖാലിദ് ഹാജി മുരിങ്ങോളി, വി.കെ. റഫീഖ്, റജിനാസ്. എം,അബ്ദുൽ കരിം തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.