കണ്ണൂര്‍ ദസറ – വർണ്ണാഭമായ വിളംബര ഘോഷയാത്ര
1 min readകണ്ണൂര്‍ ദസറ – വർണ്ണാഭമായ വിളംബര ഘോഷയാത്ര
കണ്ണൂര്‍ കോര്‍പ്പറേഷന്‍ കണ്ണൂര്‍ ദസറയുടെ ഭാഗമായി ആകർഷകമായ വിളംബര ഷോഷയാത്ര നടത്തി.
വിളക്കുംതറ മൈതാനിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗണ്‍ സ്ക്വയറില്‍ സമാപിച്ചു.
മുത്തുക്കുടയേന്തിയ വനിതകളും, ദസറയുടെ ലോഗോ ആലേഖനം ചെയ്ത കൊടിക്കൂറകളും, മാലിന്യ വിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാഡുകളും ഏന്തിയ വിദ്യാർത്ഥികളും ഘോഷയാത്രയെ ആകർഷകമാക്കി.
പാനൂർ വാഗ്ഭടാനന്ദ കോൽക്കളി സംഘം അവതരിപ്പിച്ച കോല്‍ക്കളിയും താണ അയൽക്കൂട്ടം നടന മേളം അവതരിപ്പിച്ച ശിങ്കാരിമേളവും ചെണ്ടമേളവും ഘോഷയാത്രയുടെ മാറ്റ് കൂട്ടി.
കൗൺസിലർമാരും ജീവനക്കാരും സംഘാടക സമിതി ഭാരവാഹികളും കുടുംബശ്രീ പ്രവർത്തകരും വിദ്യാർത്ഥികളും വ്യാപാരി സംഘടന പ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ അണിനിരന്ന
വിളംബര ഘോഷയാത്രയിക്ക് മേയര്‍ അഡ്വ.ടി ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ.പി ഇന്ദിര, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരരായ മുസ്ലിഹ് മഠത്തിൽ, ടി രവീന്ദ്രൻ, എൻ ഉഷ, കൂക്കിരി രാജേഷ്, കെ പി അബ്ദുൽ റസാഖ്, ദസറ കോഡിനേറ്റർ കെ സി രാജൻ മാസ്റ്റർ, വി.സി നാരായണൻ മാസ്റ്റർ, പി കെ പ്രേമരാജൻ, ആർട്ടിസ്റ്റ് ശശികല, ഇ.വി.ജി നമ്പ്യാർ,ജലീൽ ബാദുഷ, തുടങ്ങിയവര്‍ നേതൃത്വം നൽകി.