ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, ബഹളം വെച്ചപ്പോൾ ഇറങ്ങിയോടി; ഹാസ്യനടൻ ബിനു അറസ്റ്റിൽ
1 min readതിരുവനന്തപുരം: വട്ടപ്പറയിൽ കെഎസ്ആർടിസി ബസിൽ സഹയാത്രികക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയിൽ പ്രമുഖ ഹാസ്യനടൻ ബിനു ബി. കമാൽ പിടിയിൽ.
ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വട്ടപ്പാറ ഭാഗത്തായായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയുമായിരുന്നു.
ശല്യം സഹിക്കാതെ യുവതി ബഹളം വെച്ചതോടെ ബസ് വട്ടപ്പാറ ജങ്‌ഷനിൽ നിർത്തി. ഇതോടെ ബിനു ബസിൽ നിന്ന് ഇറങ്ങിയോടി. പിന്നാലെ പോയ ബസ് യാത്രക്കാരും സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.