നിരവധി അധ്യാപക ഒഴിവുകൾ

1 min read
Share it

അധ്യാപക ഒഴിവ്

പയ്യന്നൂർ: മാട്ടൂൽ സി.എച്ച്.എം. കെ.എസ്.ജി. എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് സീനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒൻപതിന് രാവിലെ 10.30-ന്.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്‌ സൗത്ത് ഗവ. വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം നാച്ചുറൽ സയൻസ്. അഭിമുഖം തിങ്കാളാഴ്ച 11-ന് നടക്കും. ഫോൺ: 0467 2209592.

തൃക്കരിപ്പൂർ : കൂലേരി ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. .അഭിമുഖം തിങ്കളാഴ്ച 11-ന്.

കമ്പല്ലൂർ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. (മലയാളം) അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം തിങ്കളാഴ്ച 10-ന്.

കാസർകോട് : ഉദുമ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കൗണ്ടൻസി, ഇംഗ്ലീഷ്, കംപ്യൂട്ടർ.ബയയോഡേറ്റ 11-നകം fcibekal@gmail.com. എന്ന ഇ-മെയിലിൽ അയക്കണം. ഫോൺ: 04672236347.

ചെറുവത്തൂർ : കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. (ജൂനിയർ) മലയാളം.അഭിമുഖം തിങ്കളാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.

ചെറുവത്തൂർ: ജി.എഫ്.എച്ച്.എസ്.എസ്. കാടങ്കോട് ചെറുവത്തൂരിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് (സീനിയർ), എച്ച്.എസ്.എസ്.ടി. ഫിസിക്സ് (ജൂനിയർ) എന്നീ തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന പി.ജി., ബി.എഡ്., സെറ്റ് എന്നിവയുടെ അസ്സൽ രേഖകളുമായി 10-ന് രാവിലെ 11.30-ന് സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 9446432642.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!