കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി
1 min read
കണ്ണൂർ വിമാനത്താവളത്തിൽ അബുദാബിയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് 56. 31 ലക്ഷം രൂപ വിലമതിക്കുന്ന 973.5 ഗ്രാം സ്വർണം പിടികൂടി.
എയർപോർട്ട് അതോറിറ്റിയും കസ്റ്റംസും നടത്തിയ സംയുക്ത പരിശോധനയിലാണ് സ്വർണം പിടികൂടിയത്
യാത്രക്കാരൻ സാധനങ്ങൾ കൊണ്ടുവന്ന രണ്ട് കാർഡ്ബോർഡ് പെട്ടികളിൽ സ്വർണ്ണ മിശ്രിതം ചേർത്ത നേർത്ത പാളികളായിട്ടുളള ഷീറ്റുകൾ ഒട്ടിച്ചാണ് കടത്താൻ ശ്രമിച്ചത്. സ്വർണ്ണത്തിന് 56,31,698 രൂപ വിലമതിക്കും
കസ്റ്റംസ് സുപ്രണ്ട് എൻ സി പ്രശാന്ത് പരിശോധനയ്ക്ക് നേതൃത്വം നൽകി
