ലോകകപ്പ് ഏകദിന ക്രിക്കറ്റ് പൂരത്തിന് ഇന്ന് തുടക്കം; ഒപ്പം കെ ന്യൂസിൽ സമ്മാനപ്പെരുമഴയും
1 min readകായിക ലോകം ആവേശത്തോടെ കാത്തിരുന്ന ദിനങ്ങള്‍ ഇതാ എത്തി… ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കൊടിയേറ്റം.. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം.
ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണ് പോരാട്ടം ഒപ്പം കെ ന്യൂസിൽ ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സരങ്ങൾക്കും തുടക്കമായി. ലോകകപ്പ് ഫുട്‌ബോൾ, ഐ പി എൽ ക്രിക്കറ്റ് തുടങ്ങിയ മാമാങ്കത്തിന് നേരത്തെ കെ ന്യൂസ് പ്രവചന മത്സരം സംഘടിപ്പിച്ചിരുന്നു. അതിനെല്ലാം വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും വായനക്കാരിൽ നിന്നും ലഭിച്ചതെന്ന് കെ ന്യൂസ് ചെയർമാൻ രമേഷ് പറഞ്ഞു. അതിൽ നിന്നും ഏറെ വ്യത്യസ്തമായ സമ്മാന പദ്ധതിയുമായിട്ടാണ് ലോകകപ്പ് ക്രിക്കറ്റ് പ്രവചനമത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
ഇക്കുറി വിജയികൾക്ക് ദിവസേന മൂന്ന് സമ്മാനങ്ങൾ ആണ് നൽകുക. നന്ദു ഹോട്ടൽ കണ്ണപുരം, മെഡ് അക്കാദമി കാട്ടാമ്പള്ളി പുതിയതെരു, മലബാർ ഇന്റർലോക്ക് ഒഴക്രോം, ഒമേഗ ഫർണ്ണിച്ചർ ബക്കളം, എം എം ഹോസ്പിറ്റൽ സിറസ് ഹോസ്പിറ്റൽ, മെട്രോ മെഷീൻ ടൂൾസ് തളിപ്പറമ്പ, മലബാർ റെഡിമെയ്‌ഡ്‌സ് ചെറുകുന്ന് എന്നീ സ്ഥാപനങ്ങളാണ് വിജയികൾക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.
പ്രവചനമത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് കെ ന്യൂസ് വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
ലോകകപ്പിൽ ഓരോ ടീമും ഒൻപത് മത്സരങ്ങൾ വീതം പരസ്പരം കളിക്കണം. നിലവിലെ ചാമ്പ്യന്മൻമാര്‍ക്കെതിരെ കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ പകരം വീട്ടാൻ ആയിരിക്കും ന്യൂസിലൻഡ് ഇന്ന് കളിക്കാൻ ഇറങ്ങുന്നത്. ടൂര്‍ണമെന്റിന് മുന്നോടിയായി ന്യൂസിലൻഡ് രണ്ട് ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ പങ്കെടുത്തു. അതിൽ പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ബ്ലാക്ക് ക്യാപ്സ് ഇന്നിറങ്ങുന്നത്. മറുവശത്ത്, ഇംഗ്ലണ്ടിന്റെ സന്നാഹ മത്സരങ്ങളില്‍ ഇന്ത്യയ്‌ക്കെതിരായ കളി മഴ കാരണം ഉപേക്ഷിച്ചു, പക്ഷേ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ ഡിഎല്‍എസ് മെത്തേഡിൽ ഇംഗ്ലണ്ട് നാല് വിക്കറ്റിന് വിജയിച്ചു. ഇരു ടീമുകളും മികച്ച ഫോമിൽ ഉള്ളതിനാൽ അവര്‍ എങ്ങനെ പരസ്പരം പോരടിക്കുന്നുവെന്നും 2019ലെ ഏറ്റുമുട്ടലിന്റെ ഭീകരത മറക്കാനും മികച്ച പ്രകടനം കാഴ്ച്ചവെക്കാനും ന്യൂസിലൻഡിന് കഴിയുമോ എന്നതും കാത്തിരുന്നു കാണാം. എന്തായാലും രണ്ട് തുല്യശക്തികൾ തമ്മിൽ ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരം തീപാറുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്.