ഇന്ന് വൈദ്യുതി മുടങ്ങും
1 min readഇന്ന് വൈദ്യുതി മുടങ്ങും
എച്ച്.ടി ലൈനിൽ തട്ടി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 4 വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ പെരുവങ്ങൂർ ക്ലസ്റ്റർ ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ പെരുവങ്ങൂർ, വേളം, ചെക്കിക്കടവ്, കണ്ടക്കൈ, കണ്ടക്കൈ ബാലവാടി, കണ്ടക്കൈ കടവ്, ചകിരി കമ്പനി ട്രാൻസ്ഫോർമർ പരിധികളിലും വൈദ്യുതി മുടങ്ങും.
വടുവൻകുളം-നായാട്ടുപാറ റോഡിൽ എച്ച്.ടി ലൈനിൽ വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ കോടിക്കണ്ടി ക്രഷർ (വടുവൻകുളം), KWA കോർട്ടേഴ്സ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കെ.എസ്.ടി.പി റോഡ് വർക്കിന്റെ ഭാഗമായി പോസ്റ്റ് ഷിഫ്റ്റിംഗ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ ഉത്തര ട്രാൻസ്ഫോർമറിന്റെ തെരൂർ ഭാഗത്തേക്കുള്ള ലൈനിൽ വൈദ്യുതി മുടങ്ങും.