പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു

പരിയാരം : പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു. പയ്യന്നൂർ കാനായി സ്വദേശി സനൂപിന്റെ ഭാര്യ ലിബിഷ (21) യാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പരിയാരത്ത കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ആയിരുന്നു സംഭവം.
യുവതി പെൺകുട്ടിക്കാണ് ജന്മം നൽകിയത്. യുവതിയുടെ ആദ്യ പ്രസവമായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ മരണപ്പെടുകയായിരുന്നു.
പരിയാരം പനങ്ങാട്ടൂർ കെ.വി ചന്ദ്രൻ സ്മാരക കലാസമിതിക്ക് സമീപം താമസിക്കുന്ന ഭാസ്കരൻ – ലത ദമ്പതികളുടെ മകളാണ്. സഹോദരൻ ലിബിൻ വിദേശത്താണ്.