തലശ്ശേരിയിൽ വൻ കുഴൽപ്പണ വേട്ട
1 min readതലശ്ശേരിയിൽ വൻ കുഴൽപ്പണ വേട്ട; ഒരു കോടി എഴുപത്തിയഞ്ചുലക്ഷത്തി എഴുപത്തി ഏഴായിരത്തി അഞ്ഞൂറ് രൂപ പിടികൂടി
തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വീനസ് കോർണർ പരിസരത്ത് വെച്ച് സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട കാർ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോഴാണ് കുഴൽ പണം കണ്ടെത്തിയത്.
പരിശോധനയിൽ പരസ്പര വിരുദ്ധമായി കാറിന്റെ ഡ്രൈവർ സംസാരിച്ചതിനെ തുടർന്ന് സംശയം തോന്നി കാർ കസ്റ്റഡിയിലെടുത്ത് വർക്ക് ഷോപ്പിൽ എത്തിച്ച് ടെക്നീഷ്യന്റെ സഹായത്തോടെ പരിശോധിച്ചതിൽ കാറിന്റെ പ്ലാറ്റ് ഫോമിൽ പ്രത്യേകം തയ്യാറാക്കിയ ഒരു രഹസ്യ അറ ഉള്ളതായി കാണപ്പെടുകയും അറ തുറന്ന് നോക്കിയതിൽ രേഖകളില്ലാതെ സൂക്ഷിച്ച 500 രൂപയുടെയും 200 രൂപയുടെയും കെട്ടുകളായി 1,75,77,500 ( ഒരു കോടി എഴുപത്തിയഞ്ചുലക്ഷത്തി എഴുപത്തി ഏഴായിരത്തി അഞ്ഞൂറ് ) രൂപ കണ്ടെടുത്തത്.
പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ചും മറ്റും പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ് കാർ ഓടിച്ചു വന്ന സ്വപ്നിൽ ലക്ഷ്മൺ (വയസ്സ് 25) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
തലശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മാരായ ദീപ്തി വി വി, മിഥുൻ എസ് വി, സജേഷ് പി ജോസ്, സി.പി.ഒ മാരായ റിജിൽ, റിതിൽ ഡ്രൈവർ സി. പി. ഒ വിജേഷ് എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്.