മിനി ജോബ്ഫെയര്‍ സെപ്റ്റംബര്‍ 23ന്
1 min readകണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
പ്രൊജക്ട് മാനേജർ , പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, ഇന്റീരിയര്‍ ഡിസൈനര്‍, ഇന്റീരിയര്‍ സൈറ്റ് സൂപ്പര്‍വൈസര്‍, അക്കൗണ്ടന്റ്, സി എ ഡി ഡിസൈനര്‍ എന്നീ ഒഴിവുകളിലേക്കും
ഫാക്കല്‍റ്റി: ഇന്റീരിയര്‍ ഡിസൈനിങ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ എന്നിവയിലേക്കും വൈസ് പ്രിന്‍സിപ്പല്‍, അക്കാഡമിക് ഹെഡ്, സീനിയര്‍ടീച്ചര്‍ (ഇംഗ്ലീഷ്, സോഷ്യല്‍, സയന്‍സ്), നഴ്സറി ഹെഡ്, നഴ്സറി ടീച്ചര്‍, സീനിയര്‍ അക്കൗണ്ടന്റ്, അഡ്മിനിസ്ട്രേറ്റര്‍, മാര്‍ക്കറ്റിങ് എക്സസിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കുമാണ് അഭിമുഖം.
യോഗ്യത: എം ബി എ, ഡിപ്ലോമ, ഡിഗ്രി, പി ജി ബി എഡ്, ബി കോം, എം കോം, ബി ടെക്, (സിവില്‍/ ഇന്റീരിയര്‍ ഡിസൈനര്‍).
താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് സഹിതം ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 628294206