കണ്ണൂർ പാനൂരിൽ അച്ഛൻ മകനെ എയർഗണ്‍ ഉപയോഗിച്ച് വെടിവെച്ചു
1 min read
കണ്ണൂർ പാനൂരിൽ അച്ഛൻ മകനെ എയർഗണ്‍ ഉപയോഗിച്ച് വെടിവെച്ചു
പാനൂരിൽ അച്ഛൻ മകനെ എയർഗണ്‍ ഉപയോഗിച്ച് വെടിവെച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജിന്റെ(30) തലയ്ക്കാണ് വെടിയേറ്റത്. ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവം നടന്നത്. പരുക്ക് സാരമുള്ളതല്ലെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛൻ ഗോപിയെ പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പാനൂരിൽ ജ്വല്ലറി തൊഴിലാളിയാണ് ഗോപി. ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നാണ് വിവരം.
