കേരളത്തോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് DYFI കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ട്രെയിൻ യാത്ര നടത്തി
1 min readസ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുന്ന കേന്ദ്രനയം തിരുത്തുക.
കേരളത്തോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് DYFI കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധ ട്രെയിൻ യാത്ര നടത്തി.
തിങ്കളാഴ്ച്ച രാവിലെ 9.30 ഓടെ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പരിപാടി DYFI സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലോടുന്ന സുപ്രധാന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് പകരം തേർഡ് എ.സി ആക്കുന്നത് ഉദ്യോഗാർഥികളോടും യാത്രക്കാരോടുമുള്ള വെല്ലുവിളിയാണെന്ന് വി.കെ സനോജ് പറഞ്ഞു.
കേന്ദ്രം നടപ്പാകുന്ന ജനവിരുദ്ധ നയങ്ങളുടെ തുടർച്ചയാണ് ഇതെന്നും വി.കെ സനോജ് പറഞ്ഞു
ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കുന്നതിലൂടെ സാധാരണക്കാർ ബുദ്ധിമുട്ടിലാകും. ജോലി ആവശ്യർഥം യാത്ര ചെയ്യേണ്ടി വരുന്ന ഉദ്യോഗാർഥികൾക്ക് ഉയർന്ന നിരക്ക് നൽകി എ.സി കോച്ചുകളിലും പോവാൻ നിർബന്ധിതരാവും.
മാവേലി എക്സ്പ്രസ്സ്, മംഗളൂരു ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകളിലാണ് സെപ്തംബറോടെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുക.
റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാർക്ക് ലഘുലേഖകളും വിതരണം ചെയ്തു.
ജില്ലാ സെക്രട്ടറി സരിൻ ശശി, മുഹമ്മദ് സിറാജ്, അഫ്സൽ തുടങ്ങിയവർ നേതൃത്വം നൽകി.