കല്യാശ്ശേരിയിൽ നിന്നും 15 ഗ്രാം കഞ്ചാവ് പിടികൂടി
1 min readകല്യാശ്ശേരിയിൽ നിന്നും 15 ഗ്രാം കഞ്ചാവ് പിടികൂടി. തളിപ്പറമ്പ് സ്വദേശി ഷംസീറിനെതിരെ NDPS ACT പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജോർജ് ഫെർണാണ്ടസും സംഘവും ആണ് കല്യാശ്ശേരി ഭാഗങ്ങളിൽ റെയ്ഡ് നടത്തിയത്.
കല്യാശ്ശേരി, ധർമ്മശാല , തളിപ്പറമ്പ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിൽ പ്രധാന കണ്ണിയാണ് പിടിയിലായ ഷംസീർ.നിരവധി NDPS കേസുകളിലും, ക്രിമിനൽ കേസുകളിലും ഉൾപ്പെട്ട വ്യക്തിയാണ് എന്നും പോലീസ് പറഞ്ഞു.
റെയ്‌ഡിൽ പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) മനോഹരൻ. പി. പി സിവിൽ എക്സൈസ് ഓഫീസ൪ വിവേക്. എം. കെ,രജിരാഗ് പി പി യേശുദാസൻ. പി എന്നിവരും പങ്കെടുത്തു.