പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 9ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

1 min read
Share it

പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 9ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം.  മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ , ഉപ്പട ആനക്കല്ല് സ്വദേശി ഷിബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. ചുങ്കത്തറ മാർത്തോമ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ ആണ് ഇവര്‍. മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

രണ്ട് വാഹനങ്ങളും അതിവേ​ഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!