കണ്ണൂർ പഴയങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട
1 min read
കണ്ണൂർ പഴയങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട, ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് പിടികൂടിയത്
കണ്ണൂർ പഴയങ്ങാടി രാമപുരം പാലത്തിന് സമീപം സ്പിരിറ്റ് വേട്ട. നിരവധി സ്പിരിറ്റ് നിറച്ച കാനുകൾ എക്‌സെസ് പിടിച്ചെടുത്തു. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
പിലാത്തറ പഴയങ്ങാടി റൂട്ടിൽ ഇന്ന് ഉച്ചക്കായിരുന്നു സംഭവം.KL 10 X 7757 എന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ചാക്കുകെട്ടുകൾക്കിടയിലായി രണ്ട് ലെയറുകളായിട്ടാണ് സ്പിരിറ്റ് കാനുകൾ കണ്ടെടുത്തത്.