കണ്ണൂരിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1 min readകണ്ണൂരിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കണ്ണൂർ: ഫയർ ഫോഴ്സ് ഓഫിസിന് മുന്നിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കക്കാട് പള്ളിപ്രം സ്വദേശി അമൃത് കൃഷ്ണയാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത ആദിത്യൻ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
കണ്ണൂർ ആശുപത്രി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു അപകടം.