കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൂത്തുവാരി ശുചീകരണം നടത്തി

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൂത്തുവാരി ശുചീകരണം നടത്തി. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ചതും ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കോടതിയിൽ റിപോർട്ട് നൽകിയതും യൂത്ത് കോൺഗ്രസ് നടത്തിയ സമരവിജയമാണെന്ന് യൂത്ത് കോൺഗ്രസ് അവകാശപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം കെപിസിസി അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
പി പി ദിവ്യയെ അറസ്റ്റ് ചെയ്യുംവരെ യൂത്ത് കോൺഗ്രസ് സമരം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് വെള്ളച്ചാൽ അധ്യക്ഷനായി.അഡ്വ. അശ്വിൻ സുധാകർ സ്വാഗതം പറഞ്ഞു. നേതാക്കളായ റോബർട്ട് വെള്ളാംവള്ളി, രാഹുൽ വെച്ചിയോട്ട്, വരുൺ എം കെ,മിഥുൻ മാറോളി, നിധീഷ് ചാലാട്, മഹിത മോഹൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.