കണ്ണൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

കണ്ണൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. കണ്ണൂര്‍ രാമന്തളി പാലക്കോട് കടലില്‍ വെച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞത്. എട്ടിക്കുളം സ്വദേശി നാസര്‍ ആണ് മരിച്ചത്. 55 വയസ്സായിരുന്നു.
ഇന്ന് രാവിലെ ആറരയോടെ അഴിമുഖം ഭാഗത്തായിരുന്ന അപകടം. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ