കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന സമര പ്രഖ്യാപന കൺവെൻഷന്റെ ജില്ലാതല വാഹന പ്രചാരണം കെ. കെ. ഷൈലജ എം.എൽ.എ ഉത്ഘാടനം ചെയ്തു

മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് ‘പോയന്റ് ഓഫ് കോൾ’ പദവി നൽകി, വിദേശ രാജ്യങ്ങളുടെ വിമാനങ്ങൾ കണ്ണൂർ എയർപോർട്ടിൽ പറന്നിറങ്ങാനുള്ള അനുമതി കേന്ദ്ര വ്യോമയന മന്ത്രാലയം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ലോകമെമ്പാടുമുള്ള പ്രവാസികൾ ആരംഭിച്ചിരിക്കുന്ന ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ’ നേതൃത്വത്തിൽ ഓഗസ്റ്റ് 14 ന് മട്ടന്നൂരിൽ നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷന്റെ ജില്ലാതല വാഹന പ്രചാരണം, കെ.കെ ഷൈലജ എം.എൽ.എ മട്ടന്നൂരിൽ ഉത്ഘാടനം ചെയ്തു.

 

കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫിന്റെ അദ്ധ്യക്ഷതയിൽ മട്ടന്നൂരിൽ നടന്ന ഉത്ഘാടന ചടങ്ങിന്, ആക്ഷൻ കൗൺസിൽ ഗ്ലോബൽ കോർഡിനേറ്റർമാരായ അബ്ദുൾ അസീസ് പാലക്കി, ജാബിർ ടി. സി, അഞ്ചാംകുടി രാജേഷ്, ഷംസു ചെട്ടിയാങ്കണ്ടി, പ്രോഗ്രാം കോർഡിനേറ്റർമാരായ മനു ജോൺ, റിയാസ് ടി. കെ, നാസർ ടി. പി
, നാസർ പൊയ്ലാൻ, ഇബ്രാഹിം പി, ആൽബിൻ ജോൺ എന്നിവർ നേതൃത്വം നൽകി.

ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *