കണ്ണൂർ ചാലക്കുന്ന് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം തലയിൽ മെറ്റൽ ബോട്ടിൽ കുടുങ്ങിയ ഉടുമ്പിനെ രക്ഷപ്പെടുത്തി
1 min readകണ്ണൂർ ചാലക്കുന്ന് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം തലയിൽ മെറ്റൽ ബോട്ടിൽ കുടുങ്ങിയ ഉടുമ്പിനെ രക്ഷപ്പെടുത്തി. സജീവൻ എന്നയാളുടെ വീട്ടുവളപ്പിൽ ആണ് തലയിൽ മെറ്റൽ ബോട്ടിൽ കുടുങ്ങിയ ഉടുമ്പിനെ കണ്ടത്.
ദേശഭക്തിയുടെ പുതിയ സന്ദേശവുമായി ഡോ. സി വി രഞ്ജിത്തിൻ്റെ ‘ വന്ദേമാതരം ‘ ഒരുങ്ങി
രണ്ട് കിലോയോളം ഭാരമുള്ളതായിരുന്നു ഉടുമ്പ്. കണ്ണൂർ അഗ്നിരക്ഷാസേനയെ ത്തിയാണ് മെറ്റൽ ബോട്ടിൽ തലയിൽ നിന്നൂരി ഉടുമ്പിനെ സ്വതന്ത്രമാക്കി സമീപത്തുള്ള കാട്ടിലേക്ക് വിട്ടു. കെ ശിവപ്രസാദ്, സി വിനേഷ്, കെ രാജേഷ്, കെ ജിബിൻ, അനുശ്രീ എന്നിവർ രക്ഷാപ്രവർ ത്തനത്തിൽ പങ്കെടുത്തു.