വാഹനാപകടത്തില്‍ മൂന്നുപേര്‍ക്കു പരിക്ക്

വാഹനാപകടത്തില്‍ മൂന്നുപേര്‍ക്കു പരിക്ക്

മട്ടന്നൂർ: ചാവശേരി വളോര കുന്നില്‍ വാഹനാപകടം. സ്കൂട്ടർ യാത്രികർ ഉള്‍പ്പെടെ മൂന്നുപേർക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലോടെ റോഡരികില്‍ നിർത്തിയിട്ട കാറിലേക്ക് ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു.

വഴിയോര കച്ചവട സ്ഥാപനത്തില്‍ വെള്ളം കുടിക്കുന്നതിന് നിർത്തിയിട്ട കാറിലാണ് മറ്റൊരു കാറിടിച്ചത്.

കാറിന് പിന്നില്‍ നിർത്തിയിട്ട രണ്ടു സ്കൂട്ടറുകളിലും കാറിടിച്ചു. സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്കും കാറിലുണ്ടായിരുന്ന ഒരാള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞെത്തിയ മട്ടന്നൂർ പോലീസ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സ്റ്റേഷൻ കോമ്ബൗണ്ടിലേക്ക് മാറ്റി. വഴിയോര കച്ചവട സ്ഥാപനങ്ങള്‍ കാരണം റോഡരികില്‍ വാഹനങ്ങള്‍ക്ക് നിർത്തിയിടുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തില്‍ ഇളനീർ വില്പന നടത്തുന്ന സ്റ്റാളിലും നാശനഷ്ടമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *