പഴയങ്ങാടി പാലത്തിനു മുകളിൽ പാചക വാതക ടാങ്കർ മറിഞ്ഞു; ഗതാഗത നിയന്ത്രണം
1 min read
പഴയങ്ങാടി പാലത്തിനു മുകളിൽ പാചക വാതക ടാങ്കർ മറിഞ്ഞു; ഗതാഗത നിയന്ത്രണം
കണ്ണൂർ: പഴയങ്ങാടി പാലത്തിന് മുകളിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. അമിത വേഗതയിൽ എത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ടാണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പൊലീസ് എത്തി വാതക ചോർച്ചയില്ലെന്ന് സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് വളപട്ടണം- പഴയങ്ങാടി റോഡിൽ ഗതാഗതം നിർത്തിവച്ചു.
ബെംഗളൂരൂവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കർ ലോറി. അമിത വേഗത്തിൽ മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ആദ്യം ടെംപോ ട്രാവലറിലാണ് ആദ്യം ഇടിച്ചത്. വാഹനത്തിന്റെ വേഗത കണ്ട് പാലത്തിനു സമീപത്തേക്ക് പരമാവധി അടുപ്പിച്ചത് കൊണ്ടാണ് വൻ അപകടം ഒഴിവായത്. തുടർന്ന് 2 കാറുകളിലും ഇടിച്ചു.
അപകടത്തിൽ ട്രാവലറിൽ ഉണ്ടായിരുന്ന എട്ടു പേർക്ക് പരുക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. . ലോറി ഓടിച്ചിരുന്ന കൊല്ലം സ്വദേശി പ്രശാന്ത് കുമാറും പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടി.
മറ്റൊരു ടാങ്കര്‍ എത്തിച്ച് വാതകം അതിലേക്ക് മാറ്റിയതിനു ശേഷമായിരിക്കും ഗതാഗതം പുനഃസ്ഥാപിക്കുക. ഇതിനായി കോഴിക്കോട് നിന്ന് വിദഗ്ധ സംഘം പുറപ്പെട്ടു. വൈകിട്ടോടെ മാത്രം ഗതാഗതം പുനഃസ്ഥാപിക്കാനാവൂ എന്നാണ് സൂചന.
