ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് അപകടം; റെയിൽവെ ജീവനക്കാരൻ്റെ കൈ അറ്റു

ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് അപകടം; റെയിൽവെ ജീവനക്കാരൻ്റെ കൈ അറ്റു
പയ്യന്നൂർ: ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് റെയിൽവെ ജീവനക്കാരൻ്റെ കൈ അറ്റു. പയ്യന്നൂർ റെയിൽവെ സ്‌റ്റേഷനിലെ റിസർവേഷൻ ക്ലാർക്ക് ജാർഖണ്ഡ് സ്വദേശി കുര്യാക്കോസ് (46) നാണ് ഗുരുതരമായി പരിക്കേറ്റത്.
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന ട്രെയിനിൽ കയറുന്നതിനിടെ വീണ ഇയാളുടെ വലത് കൈ അറ്റുപോകുകയായിരുന്നു. കുര്യാക്കോ സിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.