സഹകരണ സ്ഥാപനമായ റെയ്ഡ്കോ ഫുഡ്സിന്റെ പുതിയ ഉൽപന്നങ്ങൾ മന്ത്രി കെ രാധാകൃഷണൻ വിപണിയിലിറക്കി
1 min readതിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കണ്ണൂർ KTDC ഹാളിൽ നടന്ന ചടങ്ങിൽ പുതുതായി 20 ഉൽപന്നങ്ങളാണ് മന്ത്രി കെ.രാധാകൃഷ്ണൻ മുൻ എം.എൽ.എ എം.വി ജയരാജന് കൈമാറി വിപണിയിൽ ഇറക്കിയത്.
ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു.റെയ്ഡ്കോ ചെയർമാൻ എം.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.റെയ്ഡ്കോ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കുന്നതിനുള്ള നടപടി വേഗത്തിൽ പുരോഗമിക്കുകയാണെന്ന് എം സുരേന്ദ്രൻ പറഞ്ഞു.
മായം കലരാത്തതും രുചിയേറിയതുമായ റെയ്ഡ്കോ ഫുഡ്സിന്റെ 70 ഉൽപ്പന്നങ്ങൾ നിലവിൽ വിപണിയിൽ ലഭ്യമാണ്.ബ്രേക്ക്ഫാസ്റ്റ് ഇനങ്ങളായ പുട്ടുപൊടി, അപ്പം പൊടി, വിവിധ ഇനം ചമ്മന്തിപ്പൊടികൾ, മാങ്ങ അച്ചാർ, വെളുത്തുള്ളി അച്ചാർ, പൈനാപ്പിൽ ജാം, മിക്സഡ് ഫ്രൂട്ട് ജാം, ബിരിയാണി മസാല, എഗ്ഗ് മസാല, ഫിഷ് മസാല, ടൊമാറ്റോ സോസ്, ചില്ലി സോസ്, വിവിധ ഇനം ചട്നിപ്പൊടികൾ തുടങ്ങിയവയാണ് ഇന്ന് വിപണിയിൽ ഇറക്കിയത്.
സംസ്ഥാനസർക്കാർ നൽകിവരുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിലേക്ക് ആവശ്യമായ വിവിധ ഉത്പന്നങ്ങളും റെയ്ഡ്കോ നൽകുന്നുണ്ട്.റെയ്ഡ് കോവിന് കീഴിൽ ചാലോട് പുതിയ മെഡിക്കൽ ഷോപ്പ് ഉടൻ ആരംഭിക്കും. സ്ഥാപനത്തിന്റെ കഴിഞ്ഞ വർഷത്തെ വിറ്റുവരവ് 187 കോടിരൂപയാണ്. റെയ്ഡ്കോ ഫുഡ് വിഷന്റെ വിറ്റുവരവ് മാത്രം 105 കോടി രൂപയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, എം.കെ ദിനേശ് ബാബു, സി.പി. മനോജ് കുമാർ പങ്കെടുത്തു.