8 ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കൻ എക്സൈസ് കസ്റ്റഡിയിൽ
1 min read8 ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കൻ എക്സൈസ് കസ്റ്റഡിയിൽ
ഓണം സ്പെഷ്യൽ ഡ്രൈവ് റെയിഡിന്റെ ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ ന്റെ നേതൃത്വത്തിൽ പയ്യന്നൂർ, ചെറുപുഴ, പുളിങ്ങോം, രാജഗിരി, കാനം വയൽ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പയ്യന്നൂർ റേഞ്ച് പരിധിയിൽപ്പെട്ട കാനം വയൽ എന്ന സ്ഥലത്ത് വെച്ച് 8 ലിറ്റർ വിദേശമദ്യം കൈവശം വെച്ച് കടത്തിവന്ന കുറ്റത്തിന് കാനം വയൽ സ്വദേശി ഐയ്ത്തിൽ വീട്ടിൽ ഫിലിപ്പ് മകൻ ഐയ്ത്തിൽ കുഞ്ഞുമോൻ എന്ന മാത്യു ഫിലിപ്പ്എന്നയാളെ ABKARI ACT പ്രകാരം അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.
പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി. ശ്രീകാന്ത് വിനീഷ്.കെ. ഡ്രൈവർ പി.വി.അജിത്ത് എന്നിവർ പങ്കെടുത്തു.