കണ്ണൂര്‍ പെരിങ്ങോത്ത് പിതാവിനെ വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പിച്ച യുവാവ് അറസ്റ്റില്‍

കണ്ണൂര്‍ പെരിങ്ങോത്ത് പിതാവിനെ വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പിച്ച യുവാവ് അറസ്റ്റില്‍

പെരിങ്ങോത്ത് മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിന് പിതാവിനെ വീട്ടില്‍ കയറി വെട്ടിപരുക്കേല്‍പ്പിച്ചു. ഇരിക്കൂര്‍ മാമനം സ്വദേശി രാജേഷിനാണ് (45)വെട്ടേറ്റത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയിയാണ് വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടി പരുക്കേല്‍പിച്ചത്.

രാജേഷിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് സംഭവത്തിനു ശേഷം കണ്ണൂര്‍ തയ്യിലിലേക്ക് മുങ്ങിയ പ്രതിയെ കണ്ണൂര്‍ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് പെരിങ്ങോം പൊലീസിന് കൈമാറി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജേഷിന്റെ മകളെ അക്ഷയിന് ഇഷ്ടമായിരുന്നു. വിവാഹം കഴിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാതെ മാസങ്ങള്‍ക്ക് മുമ്പ് രാജേഷ് കാസര്‍കോട് സ്വദേശിയുമായി മകളുടെ വിവാഹം നടത്തുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്താല്‍ നിരവധി തവണ രാജേഷിനെ വധിക്കുമെന്ന് അക്ഷയ് ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജേഷും കുടുംബവും ഇരിക്കൂര്‍ മാമാനത്തു നിന്നും തളിപറമ്പിലെ മാത്തിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *