അതിഷി മര്‍ലേന പുതിയ ഡൽഹി മുഖ്യമന്ത്രി
1 min readഅതിഷി മര്‍ലേന പുതിയ ഡൽഹി മുഖ്യമന്ത്രി
ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന പുതിയ ഡൽഹി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും അരവിന്ദ് കെജ്‌രിവാൾ രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെഎംഎല്‍എമാരുടെ നിര്‍ണായക യോഗത്തിലാണ് അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായിപ്രഖ്യാപിക്കാൻ തീരുമാനിച്ചത്.
അരവിന്ദ് കെജരിവാളാണ്മുഖ്യമന്ത്രിപദവിയിലേക്ക് അതിഷിയുടെ പേര് നിര്‍ദേശിച്ചത്. ഇതോടെ ഷീല ദീക്ഷിതിനും സുഷ്‌മ സ്വരാജിനും പിന്നാലെ ഡൽഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയായിഅതിഷി സ്ഥാനമേൽക്കും. എഎപിഎംഎല്‍എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക്കൂടുതല്‍ നേതാക്കളും നിര്‍ദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ്റിപ്പോര്‍ട്ടുകള്‍. നിലവില്‍ ധനം, റവന്യൂ, വിദ്യാഭ്യാസം അടക്കം 13 വകുപ്പുകളാണ്അതിഷി കൈകാര്യം ചെയ്യുന്നത്.
രണ്ടുദിവസം മുന്‍പാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം അരവിന്ദ് കെജരിവാള്‍ നടത്തിയത്. വൈകിട്ട് 4.30ന് ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയെകാണുമെന്ന് അദ്ദേഹംപ്രഖ്യാപിച്ചു. നിയമത്തിന്‍റെകോടതിയിൽ തനിക്കു നീതി ലഭിച്ചെന്നും ഇനി ജനങ്ങളുടെ കോടതി തീരുമാനിച്ചശേഷമേ അധികാര സ്ഥാനം സ്വീകരിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കാറിടിച്ച് നിര്‍ത്താതെ പോയി; കണ്ണൂരിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം