കാറിടിച്ച് നിര്‍ത്താതെ പോയി; കണ്ണൂരിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം
1 min readകാറിടിച്ച് നിര്‍ത്താതെ പോയി; കണ്ണൂരിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം
കണ്ണൂര്‍: കാറിടിച്ച് വീണ ബൈക്ക് യാത്രികന്‍ റോഡരികില്‍ രക്തം വാര്‍ന്ന് മരിച്ചു. കണ്ണൂര്‍ വിളക്കോട് സ്വദേശി ടി കെ റിയാസ് (38) ആണ് മരിച്ചത്. അപകടത്തിന് ശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
പോലീസ് സ്റ്റേഷനിൽ പരാതി പരിഹാരത്തിന് എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു
ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. ഇരുപത് മിനിറ്റോളം റിയാസ് റോഡില്‍ രക്തം വാര്‍ന്ന് കിടന്നു. പിന്നീട് അശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍ത്താതെ പോയ കാര്‍ പൊലീസ് പിന്നീട് കസ്റ്റഡിയില്‍ എടുത്തു.