മല്ലിയോട്ട് തീയ്യ ക്ഷേമ സഭാ പ്രവർത്തകർക്ക് നേരെ സി.പി.എം നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് തീയ്യ ക്ഷേമ സഭാ ഭാരവാഹികൾ
1 min readമല്ലിയോട്ട് തീയ്യ ക്ഷേമ സഭാ പ്രവർത്തകർക്ക് നേരെ സി.പി.എം നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് തീയ്യ ക്ഷേമ സഭാ ഭാരവാഹികൾ
കണ്ണൂർ : തീയ്യ ക്ഷേമ സഭാ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് തീയ്യ ക്ഷേമ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദൻതുരുത്തി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. തീയ്യ ക്ഷേമ സഭ മല്ലിയോട്ട് മേഖലാ കമ്മിറ്റി പ്രവർത്തകർക്ക് നേരെ നിരന്തരമായി യാതൊരു പ്രകോപനവുമില്ലാതെ സി.പി.എം നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണം. തീയ്യ ക്ഷേമ സഭ ഭാരവാഹികൾ ആവശ്യപ്പെട്ടു.
കുഞ്ഞിമംഗലത്ത് തീയ ക്ഷേമ സഭയും സി പി എമ്മും തമ്മിൽ ആസ്വാരസ്യം വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മല്ലിയോട്ട് ക്ഷേത്രത്തിൽ സി.പി.എം അവരുടെ അജൻഡ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത് പ്രവർത്തകർക്കുനേരെ കായികപരമായ ‘ആക്രമണവും കള്ള കേസുകളും ചാർത്തി സംഘടനാ പ്രവർത്തനത്തെ തടസപ്പെടുത്താൻ ശ്രമിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അടിത്തറയാണ് തീയ്യ സമുദായം എന്നാൽ തീയ്യ സമുദായം സംഘടിക്കുമ്പോൾ സി.പി.എം എതിർക്കുന്ന സാഹചര്യമാണുള്ളത്. തീയ്യ ക്ഷേമ സഭയിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും പ്രവർത്തിക്കുന്നുണ്ട് ഇതിൽ ബി.ജെ.പിക്കാർ പ്രവർത്തിക്കുന്നുണ്ടെന്നു പറഞ്ഞാണ് സി.പി.എം അതിക്രമം നടത്തുന്നത്.
തങ്ങളുടെ രാഷ്ട്രീയ അടിത്തറയിൽ ഇളക്കം തട്ടുമോയെന്ന ഭയമാണ് ഇത്തരത്തിൽ കാട്ടി കൂട്ടുന്ന വെപ്രാളത്തിന് പിന്നിലെന്ന് ഭാരവാഹികൾ ആരോപിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നിന് കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ വെച്ച് ഒരു കൂട്ടം സി.പി.എം പ്രവർത്തകർ തീയ്യ ക്ഷേമ സഭ പ്രവർത്തകരെ മർദ്ദിക്കുകയും ഒരു പ്രവർത്തകൻ്റെ ഭാര്യയുടെ സ്കൂട്ടർ നശിപ്പിച്ചു തോട്ടിൽ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ അക്രമത്തിൽ പരുക്കേറ്റ തീയ്യ ക്ഷേമ സഭാ പ്രവർത്തകർക്കു നേരെയാണ് പൊലിസ് കേസെടുത്തത്. ഓഗസ്റ്റ് 12 ന് തീയ്യ ക്ഷേമ സഭ മല്ലിയോട്ട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കഴിഞ്ഞു മടങ്ങുകയായിരുന്ന തീയ്യ ക്ഷേമ സഭ പ്രവർത്തകരെ കൂട്ടത്തോടെ സി.പി.എം പ്രവർത്തകർ അക്രമിച്ചു.
സംഭവ സ്ഥലത്തെത്തിയ എസ്.ഐ ഉൾപ്പെടെയുള്ളവർക്ക് നേരെയും അക്രമം അഴിച്ചു വിടുകയുണ്ടായി. നിയമത്തെ പോലും വെല്ലുവിളിച്ച് ഭരണസ്വാധീനത്താൽ സി.പി.എം തീയ്യ ക്ഷേമ സഭ പ്രവർത്തകർക്കുനേരെ നടത്തുന്ന കടന്നാക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൻ കാസർകോട് ജില്ലാ പ്രസിഡൻ്റ് ടി. സന്തോഷ്,മല്ലിയോട്ട് മേഖലാ സെക്രട്ടറി കൃഷ്ണൻ കാവിന്നരികത്ത് ബാലൻ പോള എന്നിവർ പങ്കെടുത്തു.