ദുരിതാശ്വാസ നിധിയിലേക്ക് സൈക്കിളുകൾ നൽകി വിദ്യാർത്ഥിനി മാതൃകയായി
1 min readദുരിതാശ്വാസ നിധിയിലേക്ക് സൈക്കിളുകൾ നൽകി വിദ്യാർത്ഥിനി മാതൃകയായി
പയ്യന്നൂർ. ചേമ്പർ ഓഫ് കൊമേഴ്സ് പെരുമ്പ കെഎസ്ആർടിസി ഏരിയ കമ്മിറ്റി യോഗം സായി കിഷോറിന്റെ അധ്യക്ഷതയിൽ ചേമ്പർ വർക്കിംഗ് പ്രസിഡണ്ട് വി. പി. സുമിത്രൻ ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിൽ ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ഫണ്ട് ശേഖരണത്തിലേക്ക് ഉപയോഗിച്ചുകൊണ്ടി രിക്കുന്ന രണ്ട് സൈക്കിൾ വിദ്യാർത്ഥിനി സംഭാവന നൽകി.
വി പി സുമിത്രൻ ഏറ്റു വാങ്ങി. ബി ഇ എം എൽ പി സ്കൂൾ അധ്യാപിക അമ്പിളിയുടെയും വ്യാപാരിയായ രവീന്ദ്രൻ്റേയും മകൾ കോറോം ദേവിസഹായ സ്കൂൾ വിദ്യാർത്ഥിനി അനന്യ രവീന്ദ്രൻ ആണ് മാതൃകയായത്.
പെരുമ്പ കെഎസ്ആർടിസി ഭാഗത്തു നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലത്ത് ഡിവൈഡറുകൾ പയ്യന്നൂർ എസ്.ഐ. കെ. സുഹൈലിന്റെ നേതൃത്വത്തിൽ ചേമ്പർ ഭാരവാഹികൾ പുന:സ്ഥാപിച്ചു. യോഗത്തിൽ അനിൽ ചിത്രാഞ്ജലി അനിൽകുമാർ, ശിഹാബുദ്ദീൻ, മനോജ് കാർത്തിക, ഷൈജുതുടങ്ങിയവർ സംസാരിച്ചു
ആർ. രാജേഷ് സ്വാഗതവും
ഫോൺബസാർ തമ്പാൻ നന്ദിയും പറഞ്ഞു.