ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
1 min readകണ്ണൂർ: ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വയനാട് ദുരന്ത മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് നിയോഗിക്കപ്പെട്ട ജില്ലാ ആശുപത്രി ജീവനക്കാർക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ആശുപത്രി യൂണിറ്റ് ഏർപെടുത്തിയ ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ. ഷാജ് പതാക ഉയർത്തി. ഡോ. മോഹൻ കുമാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
ആർഎംഒ ഡോ. സുമിൻ മോഹൻ, ലേ സെക്രട്ടറി എ.പി. സജീന്ദ്രൻ, നഴ്സിംഗ് സൂപ്രൻ്റുമാരായ കെ.ഷീബ, വി.പി. സെലീന,
സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഷേർലി ജോസഫ് എന്നിവർ സംസാരിച്ചു.
വയനാട് ദുരന്ത ഭൂമിയിൽ പോസ്റ്റ്മോർട്ടം അടക്കം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഫോറൻസിക് സർജൻ ഡോ. അഗസ്റ്റസ് ജോസഫ്, നഴ്സിംഗ് അസിസ്റ്റൻ്റ് സി.പി.സന്തോഷ്, ഡ്രൈവർമാരായ കെ. പ്രസാദൻ, മുഹമ്മദ് ഹനീഫ എന്നിവർക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഏർപെടുത്തിയ ഉപഹാരങ്ങൾ ചടങ്ങിൽ
ആർഎംഒ ഡോ. സുമിൻ മോഹൻ, ലേ സെക്രട്ടറി എ.പി. സജീന്ദ്രൻ, നഴ്സിംഗ് സൂപ്രൻ്റുമാരായ കെ.ഷീബ, വി.പി. സെലീന എന്നിവർ വിതരണം ചെയ്തു.
തുടർന്ന് പായസ ഇതരണവും ഉണ്ടായി.