വാരംകടവിൽ തീ പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
1 min readവാരംകടവിൽ തീ പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
ചക്കരക്കൽ: മുസാൻ്റെ വളപ്പിൽ അബ്‌ദുൽ നാസറിൻ്റെയും ടി പി റഷിദയുടെയും മകൻ മുഹമ്മദ് നസീഫ് (21) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം വാരം കടവിലായിരുന്നു സംഭവം. ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവത്രേ. സംഭവം അറിഞ്ഞു ഓടിക്കൂടിയവർ തീ കെടുത്തി ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.. സഹോദരങ്ങൾ: ടിപി ജംഷീന, ടി പി റസീന, ടി പി നിഹാൽ