കേരള പോലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിങ്ങിനിടയിൽ നടന്ന തെറിവിളി: 2 എസ് ഐമാർക്കെതിരെ നടപടിക്ക് സാധ്യത
1 min readകണ്ണൂർ: കേരള പോലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിങ്ങിനിടയിൽ നടന്ന തെറിവിളിയിൽ കണ്ണൂർ സിറ്റി സൈബർ പൊലീസ് സ്‌റ്റേഷനിലെ 2 എസ് ഐമാർക്കെതിരെ നടപടിക്ക് സാധ്യത.
ഇരുവരും പോലീസ് അസോസിയേഷനിൽ അംഗങ്ങളല്ല. ലിങ്ക് ചോർത്തിയെടുത്താണ് മീറ്റിങ്ങിൽ പങ്കെടുത്തത്.
കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ
ചൊവ്വാഴ്ച്ച രാത്രി പതിനൊന്നിനോടെയാണ്സംഭവം.
കേരള പോലീസ് അസോസിയേഷൻ (KPA)സംഘടനയുടെ ഓൺ ലൈൻ മീറ്റിങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് സംസാരിക്കുന്ന സമയത്ത് കണ്ണൂർ സിറ്റി സൈബർ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ രണ്ട് പേർ അസോസിയേഷൻ നേതാവിനെ ചീത്തവിളിക്കുന്ന വീഡിയോയാണ് പോലീസിൻ്റെ തന്നെ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിൽ വൈറലായത്.
ഉന്നത പോലീസ് ഓഫീസർമാരുടെ പോലെ നേതാവ് നിർദ്ദേശം നൽകുന്നതും, എസ് ഐ മാരെ പ്രകോപിതരാവുന്നതും ഓഡിയോ മ്യൂട്ടാക്കുന്നതും ഒടുവിൽ അവരെ റിമൂവ് ചെയ്യാൻ നിർദ്ദേശിക്കുന്നതും വീഡിയോവിൽ ഉണ്ട്. ഇവർ മദ്യപിച്ച് തെറിവിളിച്ചതായാണ് നേതാവിൻ്റെ ആരോപണം.
ആകാശ് തില്ലങ്കേരിക്കെതിരെ പരാതി: ഫർസീൻ മജീദിൻ്റെ വീടിന് പൊലീസ് കാവൽ