കണ്ണപുരത്ത് ‘മഴ പൊലിമ’ സംഘടിപ്പിച്ചു

കണ്ണപുരം: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷനും കണ്ണപുരം ഗ്രാമപഞ്ചായത്ത് സിഡിഎസും സംയുക്തമായി കൃഷിഭവൻ, ക്ലബ്ബുകൾ, പാടശേഖരസമിതി, വായനശാലകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ‘മഴ പൊലിമ’ സംഘടിപ്പിച്ചു.
കാർഷിക പുനരാവിഷ്കരണ ക്യാമ്പയിനിന്റെ ഭാഗമായി ‘ചേറാണ് ചോറ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി അയ്യോത്ത് വയലിൽ മുൻ എംഎൽഎ ടിവി രാജേഷ് ഉദ്ഘാടനം ചെയ്തു.