മണ്ണറിഞ്ഞ് വെങ്ങര ഗവ.വെൽഫെയർ യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ
1 min readമണ്ണറിഞ്ഞ് വിദ്യാർത്ഥികൾ. വെങ്ങര ഗവ.വെൽഫെയർ യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ കൃഷിയുടെ ബാലപാഠങ്ങൾ അനുഭവിച്ചറിയുന്നതിനായി പട്ടുവം വയലിലേക്കിറങ്ങി.
പ്രശസ്ത കർഷകയും കർഷകപുരസ്കാരജേതാവുമായ എം പി രേണുകയുടെ മേൽനോട്ടത്തിലാണ് കുട്ടികൾ വയലിലിറങ്ങിയത്. ഞാറ് പറിച്ചും ഞാറ് നട്ടും നെൽക്കൃഷിയുടെ ബാലപാഠങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി. സുകേഷ് അഴീക്കോടൻ, ജിതേഷ്.പി പി, ഇ.രമേശൻ, സുമിത്രൻ കുന്നത്ത് എന്നിവർ നേതൃത്വം നൽകി.