സഖാവ് വാടി പവിത്രൻ സ്മാരക വെയ്റ്റിംഗ് ഷെൽട്ടർ നാടിന് സമർപ്പിച്ചു

1 min read
Share it

ഇഎംഎസ് മാരക വായനശാല & ഗ്രന്ഥാലയവും ഷൈൻസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് തൃക്കോത്തും സംയുക്തമായി നിർമിച്ച സഖാവ് വാടി പവിത്രൻ സ്മാരക വെയ്റ്റിംഗ് ഷെൽട്ടർ നാടിനു സമർപ്പിച്ചു. എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കണ്ണപുരത്തെ ട്രേഡ് യൂനിയൻ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു സഖാവ് വാടി പവിത്രൻ. ഓട്ടോ ടാക്സി തൊഴിലാളി യൂനിയൻ നേതാവെന്ന നിലയിൽ അവരുടെ തൊഴിൽപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വാടി പവിത്രൻ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

കണ്ണപുരം തൃക്കോത്ത് പറമ്പത്ത് പ്രദേശത്തെ കലാസാംസ്കാരിക കായിക മേഖലകളിലെ പ്രവർത്തനങ്ങൾക്ക് സജീവമായ നേതൃത്വമാകാൻ വാടി പവിത്രന് സാധിച്ചു. തൃക്കോത്ത് വായനശാലയുടെ സ്ഥാപനത്തിൽ വാടി പവിത്രന് പ്രധാന പങ്കുണ്ടായിരുന്നു.

ചടങ്ങിൽ കെ രമേശൻ, കെ വി രാമകൃഷ്ണൻ, CPIM എരിയ കമ്മിറ്റി അംഗങ്ങളായ എൻ ശ്രീധരൻ, ടി.വി ലക്ഷ്മണൻ, എം. ശ്യാമള , ടി.വി രഞ്ചിത്ത്
CITU നേതാവ് ടി.പുരുഷോത്തമൻ, കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന് കെ.രതി, ഷൈൻ സ്റ്റാർ ക്ലബ്ബ് സെക്രട്ടറി കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു

 

 

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!