ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയയാൾ പിടിയിൽ
1 min readഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയയാൾ പിടിയിൽ
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ താണ കരുവള്ളികാവിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയയാളെ ടൗൺ പോലീസ് പിടികൂടി.
ചൊവ്വാഴ്ച്ച രാത്രി 10.30 തോടെയാണ് സംഭവം. വാരം സ്വദേശി പ്രശാന്തൻ കെ (48) എന്നയാളാണ് പിടിയിലായത്. ഇയാൾ മോഷണ കേസിൽ മുൻപും പിടിയിലായിട്ടുണ്ട്.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒരു ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടിയത്.