കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1 min read
കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
കഴിഞ്ഞ ദിവസം പാനൂർ മൂളിയത്തോട് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാനൂർ പുത്തൂർ സ്വദേശി ഷെറിൻ കാട്ടിൻ്റവിട ആണ് മരിച്ചത്. മരിച്ച ഷെറിനും ഗുരുതരമായി പരിക്കേറ്റ വിനീഷും സി പി എം പ്രവർത്തകരാണ്. ഇരുവരെയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
