കണ്ണപുരത്തെ വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു
1 min read
കണ്ണപുരത്തെ വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു
കണ്ണപുരം: കണ്ണപുരത്ത് നാഷണൽ പെർമിറ്റ്ലോറിയും ബൈക്കും കൂട്ടിയിട്ടിച്ച് യുവാവ് മരിച്ചു. കാസറഗോഡ് കുമ്പള സ്വദേശി മുഹമ്മദ് അബ്ദുള്ളയുടെ മകൻ അബൂബക്കർ സിദ്ധിഖ് (24) ആണ് മരണപ്പെട്ടത്. സഹയാത്രികൻ മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് അൻസാറിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം.
കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും കണ്ണപുരം ഭാഗത്തേക്ക് വരികയായിരുന്നബൈക്കും കൂട്ടിയിടിക്കുകയായിരുന്നു അപകടസ്ഥലത്ത് വെച്ചു തന്നെ അബൂബക്കർ സിദ്ധിഖ് മരണപ്പെട്ടു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കണ്ണപുരം പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങി
