കണ്ണൂർ പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്‌മൃതികുടീരങ്ങൾ വികൃതമാക്കിയ കേസിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
1 min read
കണ്ണൂർ: പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്‌മൃതികുടീരങ്ങൾ വികൃതമാക്കിയ കേസിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ചാല പടിഞ്ഞാറെക്കര സ്വദേശി ഷാജി അണയാട്ടിനെയാണ് ശനിയാഴ്ച്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയത് സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാറിൻ്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്
കണ്ണൂർ എസിപി സിബി ടോം, ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും കണ്ടെത്തി അലഞ്ഞ് തിരിഞ്ഞ് കുപ്പിയും മറ്റും പെറുക്കുന്ന തൊഴിലാണ് ഷാജിക്ക്
വെള്ളിയാഴ്ച്ച വൈകിട്ട് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. CCTV ദൃശ്യം പരിശോധിച്ചാണ് ഇയാളെ പിടി കൂടിയത്. ചോദ്യം ചെയ്ത ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ മുൻ സി.പി.എം സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്‌മൃതി കുടീരങ്ങളിലാണ് കറുത്ത ലായനി ഒഴിപ്പിച്ച രീതിയിൽ കണ്ടെത്തിയത്.
