ചൂടത്ത് വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാമോ? ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ നിര്‍ദേശം ഇങ്ങനെ
1 min readചൂടത്ത് വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാമോ? ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ നിര്‍ദേശം ഇങ്ങനെ
സംസ്ഥാനത്ത് ശക്തമായ ചൂടുള്ള സാഹചര്യത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ വാഹനങ്ങള്‍ ഈ സമയം ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നത് ഉചിതമാണോ ? ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായമാണുള്ളത്.
അന്തരീക്ഷ താപനില വര്‍ധിക്കുന്നത് കൊണ്ട് ഫുള്‍ ടാങ്ക് ഇന്ധനം നിറക്കുന്നത് വാഹനം തീ പിടിക്കുന്നതിന് കാരണമാകും എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരണം. ഭൂരിഭാഗവും ഈ നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകുന്നവരാണ്.
എന്നാല്‍ രാജ്യത്തെ പ്രമുഖ ഇന്ധന വിതരണക്കാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
ഫുള്‍ ടാങ്ക് പെട്രോള്‍ നിറക്കുന്നത് കൊണ്ട് കുഴപ്പം സംഭവിക്കില്ല. മറിച്ച് പകുതി ഇന്ധമുള്ളതിനെക്കാള്‍ സുരക്ഷിതം ആണെന്നും അധികൃതര്‍ പറയുന്നു.
വാഹന നിര്‍മാതാക്കള്‍ എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് ഓരോ മോഡലുകളും പുറത്ത് ഇറക്കുന്നത്. സുരക്ഷിതമല്ലത്ത വാഹനങ്ങള്‍ പുറത്തിറക്കില്ല. വാഹനത്തില്‍ നിറക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ.
അതിനാല്‍ കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന പരമാവധി അളവില്‍ ഇന്ധനം ടാങ്കില്‍ നിറക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണെന്നും ഇതിന് ചൂടെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസമില്ലെന്നും ഐഒസി പറയുന്നു.