മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് വേതനം പുതുക്കി; കേരളത്തില്‍ ദിവസവേതനം 346 രൂപ
1 min readമഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് വേതനം പുതുക്കി; കേരളത്തില്‍ ദിവസവേതനം 346 രൂപ
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തിലെ തൊഴിലാളികളുടെ നിരക്ക് നിലവിലുള്ള 333 രൂപയില്‍ നിന്ന് 346 രൂപയായി.
13 രൂപയുടെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 22 രൂപയുടെ വര്‍ധനവാണ് കേരളത്തിന് ലഭിച്ചത്. പുതിയ നിരക്കുകള്‍ എപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
വേതനം പുതുക്കിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. 16 ന് മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് മന്ത്രാലയം കമ്മീഷനെ സമീപിച്ചത്. പുതുക്കിയ നിരക്കില്‍ ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുക- 374 രൂപ