കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ കുറഞ്ഞു
1 min read
മട്ടന്നൂർ▲കണ്ണൂർ വിമാന താവളത്തിൽ ഫെബ്രുവരിയിൽ മുൻ മാസത്തേക്കാൾ 13,923 യാത്രക്കാർ കുറഞ്ഞു.
ഫെബ്രുവരിയിൽ 97,549 യാത്രക്കാരും ജനുവരിയിൽ 1,11,472 യാത്രക്കാരും യാത്ര ചെയ്തു. 7442 അന്താരാഷ്ട്ര യാത്രക്കാരുടെയും 6481 ആഭ്യന്തര യാത്രക്കാരുടെയും കുറവാണ് ഉണ്ടായത്.
അവധി സീസൺ കഴിഞ്ഞതാണ് ഫെബ്രുവരിയിൽ യാത്രക്കാർ കുറയാൻ ഇടയാക്കിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 1,06,540 യാത്രക്കാരുണ്ടായിരുന്നു. വേനൽക്കാല ഷെഡ്യൂളിൽ എയർഇന്ത്യ എക്സ്‌പ്രസ് കൂടുതൽ സർവീസുകൾ തുടങ്ങുന്നതിനാൽ യാത്രക്കാർ വർധിച്ചേക്കും.