പൗരത്വ നിയമ ഭേദഗതിക്കെതിരായ ലീഗിന്റെ പോരാട്ടം വിജയമാണെന്നും പോരാട്ടം തുടരുമെന്നും എല്ലാവരും ഒന്നിച്ചു നിന്നാൽ മതി എന്നും പി കെ കുഞ്ഞാലിക്കുട്ടി
1 min readപൗരത്വ നിയമ ഭേദഗതിക്കെതിരായ ലീഗിന്റെ പോരാട്ടം വിജയമാണെന്നും പോരാട്ടം തുടരുമെന്നും എല്ലാവരും ഒന്നിച്ചു നിന്നാൽ മതി എന്നും ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ പ്രതികരിച്ചു
ഇന്ത്യ മുന്നണി അധികാരത്തിൽ വരും എന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു
പൗരത്വനിയമഭേദഗതി വിഷയം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കോടതിയുടെ പരിഗണനയിലാണ്.
ലീഗ് തുടരുന്ന നിയമപോരാട്ടം വിജയമാണ്. പോരാട്ടം കൂടുതൽ ശക്തമായി തുടരും . കേരളത്തിൽ മാത്രം നിന്ന് കയ്യും കാലും ഇട്ട് അടിച്ചാൽ ഇന്ത്യാ ഗവൺമെൻറ് കൊണ്ടുവന്ന നിയമം ഇല്ലാതാക്കാനാവില്ല. നിയമം ഇല്ലാതാവണം എങ്കിൽ .
ഒന്നിച്ചുനിൽക്കണം.
മുസ്ലിം ലീഗ് എപ്പോഴും ഇന്ത്യ മുന്നണിയിൽ കുറച്ച് നിൽക്കുന്നവരാണ്. ഇന്ത്യ മുന്നണിയുടെ ഐക്യവും ശക്തിയും കൂടിവരികയാണ്. ബീഹാറിൽ സഖ്യം തൂത്തുവാരും . യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ബിജെപിയുടെ നില പരുങ്ങലിലാണ്
എന്നോർക്കണം പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.