കെ സുധാകരന്റെ ഫ്ലെക്സുകൾ നശിപ്പിച്ചു
1 min readകെ സുധാകരന്റെ ഫ്ലെക്സുകൾ നശിപ്പിച്ചു
തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ വടുവൻകുളത്ത് സ്ഥാപിച്ച യു ഡി എഫ് സ്ഥാനാർഥി കെ സുധാകരന്റെ പ്രചരണ ബോർഡ് തീ വെച്ച് നശിപ്പിച്ചു. തെരഞ്ഞെടുപ്പ് ആദ്യ ഘട്ട പ്രചാരണത്തിൽ തന്നെ സി പി എം പാർട്ടി ഗ്രാമമായ കുറ്റ്യാട്ടൂർ മേഖലയിൽ കെ സുധാകരന് ലഭിച്ച വൻ സ്വീകാര്യതയും പരാജയ ഭീതിയുമാണ് സി പി എം ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് ആഹ്വാനം നൽകുന്നത് യു ഡി എഫ് നേതാക്കൾ ആരോപിച്ചു.
അക്രമത്തിന് ആഹ്വാനം നൽകി സമാധാന അന്തരീക്ഷം തകർക്കുന്ന അണികളെ സി പി എം നിലക്ക് നിർത്തണമെന്നും ഇത്തരം അക്രമങ്ങൾക്കെതിരെ പോലീസ് ജാഗ്രത പാലിക്കണമെന്നും, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.