ആറളം ഫാമിലെ കൃഷിനാശം, നഷ്ടപരിഹാരം നൽകേണ്ടത് വനം വകുപ്പ്‌:എം.വി.ജയരാജൻ

1 min read
Share it

കണ്ണൂർ.
ആറളം ഫാമിൽ കൃഷിനാശം മൂലം വരുമാനം കുറഞ്ഞതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ നഷ്ട പരിഹാരംനൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു ആറളം ഫാമിൽ കൃഷിനാശം സംഭവിക്കുകയും വരുമാനം ഇല്ലാതാവുകയും ചെയ്തത് തൊഴിലാളികളുടെ കുറ്റം കൊണ്ടല്ലെന്നും മറിച്ച് കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ശല്യം കാരണമാണെന്നും അതിനാൽ ആവശ്യമായ നഷ്ട പരിഹാരം നൽകാൻ വനം വകുപ്പിന് ഉത്തരവാദിത്വം ഉണ്ടെന്നും ജയരാജൻ പറഞ്ഞു .ഇക്കാര്യം താൻ മന്ത്രിമാരുമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അവർ അക്കാര്യം ചർച്ച ചെയ്ത് ആവശ്യമായ കണക്ക് നൽകാൻ വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചതായും ജയരാജൻ പറഞ്ഞു. ആറളം ഫാമിലെ ‘ തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പള കുടിശ്ശിക പൂർണമായും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി ആറളം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാജൻ. ഏരിയ പ്രസിഡൻറ് എ കെ ജോസ് അധ്യക്ഷത വഹിച്ചു .സെക്രട്ടറി കൃഷ്ണൻ കൂട്ടിലെ, ഇ. മോഹനൻ പി വി ഗോപിനാഥ് എന്നിവർ സംസാരിച്ചു

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!